Wednesday, March 31, 2010

In Ghost house Inn :)

എന്നെത്തെയും പോലെ ഇത്തവണയും കേരള ട്രിപ്പ്‌ -ഇല് എല്ലാ മലയാളം സിനിമയും കണ്ടു പോകുക എന്നുള്ള നമ്മുടെ സ്ഥിരം പരിപാടി യുടെ ഭാഗം ആയി ഇന്ന് ഞങ്ങള്‍ സിനിമയ്ക്കു പോയി. വീട്ടില്‍ നിന്നും സ്റ്റാര്‍ട്ട്‌ ചെയ്തപ്പോള്‍ ഏതു സിനിമ കാണണം എന്നൊന്നും തീരുമാനിച്ചല്ല  പോയത്. നോക്കിയപ്പോ നല്ല തീയറ്ററില്‍ ഓടുന്ന പടം "ഇന്‍ ഘോസ്റ്റ് ഹൌസ് ഇന്ന്"  ആണ്. നാട്ടില്‍ പോരുകല്ലേ എന്ന് കരുതി രണ്ടു ദിവസം മുന്‍പ് എല്ലാ പുത്തന്‍ പടവും എങ്ങിനെ എന്ന് അറിയാന്‍ കൊറേ റിവ്യൂ ഒക്കെ വായിച്ചു . അക്കൂട്ടത്തില്‍ ഈ പടത്തിന്റെ റിവ്യൂ വായിച്ചു എനിക്ക് കുറച്ചു നിരാശ തോന്നി. ഇന്‍ ഹരിഹര്‍ നഗര്‍ എന്നെ സൂപ്പര്‍ കോമഡി പടത്തിന്റെ ഒരു തുടരന്‍ എന്ന നിലക്ക് ഈ പടം ഒട്ടും കൊള്ളത്തില്ല എന്നൊക്കെ വായിച്ചപ്പോ ഒരു സങ്കടം തോന്നി. എന്തായാലും വേണ്ടില്ല ചുമ്മാ കേറി കണ്ടേക്കാം എന്ന് കരുതി ആണ് ഞങ്ങള്‍ പടത്തിന് കയറിയത്.ജഗദീഷിന്റെ തമാശ ഒക്കെ കൂടുതല്‍ artificial ആണ് എന്നൊക്കെ ഉള്ള റിവ്യൂ എഴുതിയ ആളിന്റെ കണ്ടെത്തല്‍ ഒക്കെ എന്റെ മനസ്സില്‍ കൂടെ ഓടുന്നുണ്ടായിരുന്നു. പക്ഷെ പടം കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോളെക്കും തന്നെ എല്ലാ റിവ്യൂ കമന്റും എന്റെ മനസ്സില്‍ നിന്നും പോയിരുന്നു. ഈ പടത്തിന്റെ മുന്‍ഗാമികളെ പോലെ തന്നെ ഇതും ഒരു ഉഗ്രന്‍ തമാശ പടം തന്നെ. ഇന്റെര്‍വല്‍ -ഇന് ശേഷം ഉള്ള ഭാഗം കുറച്ചു സീരിയസ് ആണേലും മൊത്തത്തില്‍ എനിക്ക്  ഒത്തിരി ഇഷ്ടപ്പെട്ടു.പടം കഴിഞ്ഞു ഇറങ്ങിയപ്പോള്‍ എനിക്ക് ആ റിവ്യൂ എഴുതിയവനോട് ഒരു കുറച്ചു ദേഷ്യം തോന്നി. അതെങ്ങാനും മനസ്സില്‍ വെച്ചോണ്ട് ഈ പടം കാണാതെ ഇരുന്ണേല്‍ ഒരു നഷ്ടം ആയേനെ.ഹ്മം റിവ്യൂ വായിച്ചു പടം കാണാതെ ഇരിക്കുന്ന പരിപാടി ഇനി ഇല്ല.

No comments: